മുണ്ടക്കയം: പുനർ നിർമാണം പൂർത്തിയായ കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ആന്റോ ആന്റണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. എംപി ഫണ്ടിൽ നിന്നും സ്കൂളിലേക്ക് 10 കമ്പ്യൂട്ടറുകളും കളിസ്ഥലം നവീകരിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചതായും എം.പി പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മദർ മനീഷ സി. എസ്. സി, പതിനഞ്ചാം വാർഡ് മെമ്പർ ബിൻസി ചേന്നാട്ട്, കാഞ്ഞിരപ്പള്ളി ഡി.ഇ.ഓ എം. റസീന, സി. ഷെൽറ്റി സി. എസ്.സി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, കണ്ണിമല സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ജോസ് വരിക്കമാക്കൽ, കാഞ്ഞിരപ്പള്ളി എ.ഇ.ഓ ഷൈലജ പി എച്ച്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, പി.ടി.എ പ്രസിഡന്റ് രെഞ്ചി സെബാസ്റ്റ്യൻ, ബേബിച്ചൻ പ്ലാക്കാട്, ഹെഡ്മിസ്ട്രസ് സി.എസ്.സി.സി അനീഷ് തുടങ്ങിയവർ സംസാരിച്ചു.