കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 5212 -ാം നമ്പർ മാന്തുരുത്തി ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗം നടന്നു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് ആശംസ പറഞ്ഞു. ഭാരവാഹികളായി എൻ.എൻ ശ്രീനിവാസൻ കൊല്ലൻപറമ്പിൽ (പ്രസിഡന്റ്), സി.എസ് വേണുഗോപാൽ ഓലിക്കര (വൈസ് പ്രസിഡന്റ്), ബി.സജികുമാർ പാലൂർ (സെക്രട്ടറി, ശശികുമാർ), മാനേജിംഗ് കമ്മറ്റി അംഗങ്ങളായി പി.കെ മോഹനൻ പാറയ്ക്കൽ, ബിജു നെല്ലിമൂട്ടിൽ, വിജിത്ത് വിജയൻ ഊത്തപ്പാറ, സുധൻ ചിറ്റംപറമ്പിൽ, ശോഭനാ കുട്ടപ്പൻ മാളിയാട്ട്കുന്നേൽ, രവീന്ദ്രൻ ചിറ്റംപറമ്പിൽ, സുഗതൻ കളരിയ്ക്കൽ എന്നിവരെയും ശാഖാ പഞ്ചായത്ത് കമ്മറ്റിയിലേക്ക് നാരായണൻ ശരത് നിവാസ്, വിജയകുമാർ കുന്നത്ത്മുറി, നാരായണൻ പെരുമന കിഴക്കേതിൽ എന്നിവരെയും ഐകകണ്‌ഠേന തിരഞ്ഞെടുത്തു. സെക്രട്ടറി ബി.സജികുമാർ പാലൂർ നന്ദി പറഞ്ഞു.