കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892-ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ശാഖയിൽ വനിതാസംഘം ശ്രീശാരദകുമാരി സംഘം, ബാലജനയോഗം എന്നിവയുടെ സംയുക്ത വാർഷിക പൊതുയോഗം 19ന് ഉച്ചയ്ക്ക് രണ്ടിന് ശാഖാ ഹാളിൽ നടക്കും. വനിതാസംഘം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. വനിതാസംഘം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി രാജമ്മ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വണ്ടർ ബുക്ക് ഓഫ് റിക്കാർഡ്‌സ് ഇന്റർനാഷണൽ വജ്ര വേൾഡ് റിക്കാർഡ്‌സ് ഒ.എം.ജി ബുക്ക് ഓഫ് റിക്കാർഡ്‌സ് നാഷണൽ എന്നീ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ച ലോക റിക്കോർഡ് ജേതാവായ സാഹിത്യകാരിയും കുഴിമറ്റം ശാഖാ അംഗവും ചിങ്ങവനം പുതുപ്പറമ്പിൽ പി.പി മോഹനന്റെ മകൾ ഗ്രീഷ്മാ മോഹനെ ആദരിക്കും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ, വൈസ് പ്രസിഡന്റ് പി.മാധവൻ, സെക്രട്ടറി പി.കെ വാസു, വനിതാസംഘം ശാഖാ പ്രസിഡന്റ് ശാന്തമ്മ രാജപ്പൻ, വൈസ് പ്രസിഡന്റ് ഷൈലജ സദാശിവൻ, സെക്രട്ടറി സുജാത ബിജു എന്നിവർ നേതൃത്വം നൽകും.