കോട്ടയം: ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു. കുമാരനെല്ലൂർ താഴത്തുപുരയ്ക്കൽ ഹമീറിന്റെ ഉടമസ്ഥയിലുള്ള ഹൈപാത്ത് ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനത്തിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ലോഗോസ് ജംഗ്ഷനിലായിരുന്നു സംഭവം. കളക്ടേറ്റ് ഭാഗത്തേയ്ക്ക് പോയ വാഹനത്തിൽ നിന്നും പുകഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഹമീദ് വാഹനം നിർത്തി സമീപത്തെ വ്യാപാരസ്ഥാപനത്തിൽ നിന്നും തീഅണയ്ക്കുന്ന മെഷീൻ ഉപയോഗിച്ച് തീയും പുകയും അണച്ചു. വിവരമറിഞ്ഞ് കോട്ടയം അഗ്നിശമനസേനാ യൂണിറ്റ് അംഗങ്ങളും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് ഇടയാക്കിയതെന്ന് സേനാംഗങ്ങൾ പറഞ്ഞു.