കോട്ടയം: കുമരകം കലാഭവന്റെ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് കലാഭവൻ മന്ദിരത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവഹിക്കും. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ആദിത്യനെ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ആദരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലു, കുമരകം പഞ്ചായത്ത് മെമ്പർ പി.ഐ എബ്രഹാം, കലാ സാംസ്‌കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ എന്നിവർ പങ്കെടുക്കും. സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ അനിൽകുമാർ നന്ദിയും പറയും.