
കോട്ടയം: ലോക കേരളസഭയ്ക്ക് യു.ഡി.എഫ് എതിരല്ലെന്നും പ്രവാസികൾക്കൊപ്പമാണ് തങ്ങളെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. പ്രവാസികളുടെ വികാരം മാനിക്കണമെന്നാണ് അഭിപ്രായം. ഇക്കാര്യത്തിൽ വിശാല സമീപനമുള്ളതുകൊണ്ടാണ് യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളെല്ലാം പങ്കെടുത്തത്. നേതാക്കൾമാത്രമാണ് പങ്കെടുക്കാതിരുന്നത്. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.