
ചങ്ങനാശേരി. ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.റ്റി.യുസി ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ ആഭമുഖ്യത്തിൽ സത്യഗ്രഹം നടന്നു. ഐ.എൻ.റ്റി.യുസി. ജില്ലാ സെക്രട്ടറി പി.എച്ച്. അഷറഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി, മിനി കെ.ഫിലിപ്പ്, ബെന്നി ജോസഫ്, ഷൈനി ഷാജി, ജോമോൻ കുളങ്ങര, കുഞ്ഞുമോൻ പുളിമൂട്ടിൽ, സണ്ണി ഏത്തയ്ക്കാട്, ഡി.സുരേഷ്, മനു മാത്യു, തങ്കച്ചൻ ഇലവുംമൂട്ടിൽ, സെലിൻബാബു, രതീഷ് രാജൻ, വർഗീസ് ആന്റണി, എ.റ്റി.വർഗീസ്, പി.വി.ഷാജി എന്നിവർ പങ്കെടുത്തു.