കോട്ടയം: വായന പക്ഷാചരണം ഇന്ന് രാവിലെ 10ന് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ ഹൈസ്‌കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കളക്ടർ ഡോ. പി.കെ ജയശ്രീ വായനദിന സന്ദേശം നൽകും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ബീന, നഗരസഭാംഗങ്ങളായ രശ്മി ശ്യാം, ഇ.എസ്. ബിജു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, സെക്രട്ടറി എൻ. ചന്ദ്രബാബു, പി.എം. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പി. ജി.എം. നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സാക്ഷരത മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.വി.വി. മാത്യു, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസർ സി. വിനോദ് കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ഹയർ സെക്കൻഡറി വിഭാഗം ജില്ലാ കോഓർഡിനേറ്റർ പി.കെ. അനിൽകുമാർ, എം.ആർ.എസ് ഹെഡ്മിസ്ട്രസ് മരിയ റോസ് ഇടക്കര, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എസ്. സച്ചിൻ എന്നിവർ പങ്കെടുക്കും.