കോട്ടയം: വ്യാപാരി വ്യാവസായി ഏകോപനസമിതി മൂലവട്ടം യൂണിറ്റിന്റെ വാർഷിക പൊതുയോഗം കടുവാക്കുളം പ്രകാശ് ലൈബ്രറി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിമ്മി മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻപ്രസിഡന്റ് ടി.നസിറുദീൻ, എസ് ജയപ്രകാശ് ആശാരിപ്പറമ്പിൽ എന്നിവരുടെ നിര്യാണത്തിൽ ഷിബു മൂലേടം അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ക്യാഷ് അവാർഡ് വിതരണം താലൂക്ക് വൈസ് പ്രസിഡന്റ് ജേക്കബ് പുളിമൂട് നിർവഹിച്ചു. രാധാകൃഷ്ണൻ, ജിന്റു കുര്യൻ, പി.കെ ഹരിദാസ്, മനോഹരൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി ജിമ്മി മാത്യു, ജനറൽ സെക്രട്ടറിയായി എൻ.ആർ രാധാകൃഷ്ണൻ, ട്രഷററായി പി.കെ ഹരിദാസ്, വൈസ് പ്രസിഡന്റായി ടി.ജി രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.