പൊൻകുന്നം: ജനകീയവായനശാലയുടെ വായനപക്ഷാചരണ ഭാഗമായി മഹാകവി പൊൻകുന്നം സെയ്ദ് മുഹമ്മദ് സാഹിബ് അനുസ്മരണം നടത്തും. നാളെ രാവിലെ 8.30ന് വിദ്യാരംഭം, 3ന് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ സോജൻ വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. മഹാകവി പൊൻകുന്നം സെയ്ദ് മുഹമ്മദ് സാഹിബ് അനുസ്മരണ സദസിൽ മാഹമ്മദം മഹാകാവ്യത്തെക്കുറിച്ച് കവയത്രിയും നിരൂപകയുമായ അനഘ ജെ.കോലത്ത് പ്രഭാഷണം നടത്തും. ടി.എസ് ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.