പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ വായനപക്ഷാചരണം നാളെ 1.30ന് മാനേജർ പി.എസ്.മോഹനൻ നായർ അക്ഷര ദീപം തെളിച്ച് പി.എൻ.പണിക്കരുടെയും ഐ.വി.ദാസിന്റെയും ചിത്രങ്ങൾ അനാച്ഛാദനം ചെയ്യും. പ്രഥമാദ്ധ്യാപിക സുമ പി.നായർ അദ്ധ്യക്ഷത വഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി.ശിവൻ കുഞ്ഞുവായനക്കാരുടെ ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്യും. പി.മധു വായനദിന സന്ദേശം നൽകും. എ.ആർ മീന പ്രഭാഷണം നടത്തും. ജനകീയ വായനശാല, യുറീക്ക ബാലവേദി, അഭയൻ സ്മാരക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.