ചിറക്കടവ്: എം.ജി.എം യു.പി സ്‌കൂളിൽ പൂർവവിദ്യാർത്ഥി സംഗമവും അദ്ധ്യാപക രക്ഷാകർത്തൃസമ്മേളനവും സംയുക്തമായി ഇന്ന് രാവിലെ 10ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ സന്തോഷ്കുമാർ മൂരിപ്പാറ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം വി.ആർ.ബാബുവും വിവിധ എൻഡോവ്‌മെന്റുകളുടെ വിതരണം വാർഡ് മെമ്പർ എം.ജി.വിനോദും നിർവഹിക്കും.