കാഞ്ഞിരപ്പള്ളി :എസ്.എൻ.ഡി.പി യോഗം 55-ാം നമ്പർ കാഞ്ഞിരപ്പള്ളി ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 11.30ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് വി.ആർ പ്രദീപ് അദ്ധ്യക്ഷനാകും. മാസച്ചതയദിനമായ ഇന്ന് രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, വഴിപാടുകൾ, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.