പൊൻകുന്നം: നരേന്ദ്രമോദി സർക്കാരിന്റെ 8-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹിളമോർച്ചയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. 32 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്ന് പുത്തേട്ട്
സുജാത കെ.എം ,28 വർഷമായി ആരോഗ്യ പ്രവർത്തകയായി സേവനമനുഷ്ഠിക്കുന്ന വേർകടപ്പനാൽ പുഷ്പകുമാരി എന്നിവരെയാണ് ആദരിച്ചത്. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.ജി കണ്ണൻ, പി.ജി രാജീവ് കുമാർ, സ്വപ്ന ശ്രീരാജ്, രേണുക പ്രമോദ്, നിഷാ പ്രസാദ്, ഉഷാ ശശികുമാർ എന്നിവർ പങ്കെടുത്തു.