തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഇതിൽ 11 ആശുപത്രികൾക്ക് പുനരംഗീകാരമാണ്. എറണാകുളം രായമംഗലം കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്.