പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ രവിപാഠശാല പ്രവേശനോത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6.30ന് ഗുരുപൂജ, 7.30 മുതൽ 8.30 വരെ ഗുരുദേവ കീർത്തനാലാപനം, 9 മുതൽ കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യനാന്ദ സരസ്വതിയുടെ മുഖ്യകാർമ്മികത്വത്തിൽ ശാരദാമന്ത്രാർച്ചനയും അനുഗ്രഹപ്രഭാഷണവും. 10.30ന് സമ്മേളനം കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് ജെ.സന്തോഷ് കുമാർ നിർവഹിക്കും. ശാഖാ സെക്രട്ടറി പി.പ്രസാദ് കേശവൻ പാലമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് സുധീഷ് ബാബു കരീമഠം പഠനോപകരണങ്ങൾ വിതരണം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ മോഹനൻ അറയ്ക്കൽ, യൂണിയൻ കമ്മറ്റി അംഗം ടി.എൻ കൊച്ചുമോൻ തോപ്പിൽ എന്നിവർ പങ്കെടുക്കും. ശാഖാ മാനേജിംഗ് കമ്മറ്റി അംഗം പി.കെ കൃഷ്ണ കുമാർ പ്ലാപ്പള്ളിൽ സ്വാഗതവും ശാഖാ കമ്മറ്റി അംഗം ഇ.കെ അജിമോൻ ഇലഞ്ഞിക്കൽ നന്ദിയും പറയും.