ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ സ്വാമി ജ്ഞാനതീർത്ഥയുടെ പ്രസ്താവനയിൽ ചങ്ങനാശേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. സത്യാവസ്ഥകൾ തിരിച്ചറിയാതെ മറ്റാർക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഒരു സന്യാസിക്ക് ഭൂഷണമല്ലെന്നും ഇത് ശിവഗിരി മഠത്തിന്റെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തുമെന്നും കൗൺസിൽ അറിയിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, ഡയറക്ടർ ബോർഡംഗം എൻ.നടേശൻ, മറ്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.