k-rail-

ചങ്ങനാശേരി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ സ്റ്റുഡന്റ്‌സ് എഗനിസ്റ്റ് കെ റെയിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തി. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെ സമരപന്തലിൽ അനുമോദിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.അപർണ ആർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ നായർ, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, വി.അരവിന്ദ്, ആർ.മീനാക്ഷി, ആഷ്‌ന തമ്പി, ലക്ഷ്മി സദാനന്ദൻ, അഭിഷേക് ബിജു, ജോസി ചക്കാലയ്ക്കൽ, ഡി.സുരേഷ്, ബിൻസി ബിനോയ് എന്നിവർ പങ്കെടുത്തു.