surve

കോട്ടയം. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ 18,19 ബ്ലോക്ക് നമ്പരിൽ ഉൾപ്പെട്ട പ്രദേശത്തിന്റെ റീസർവേ പൂർത്തിയായി. രേഖകൾ നാളെ റവന്യൂ വകുപ്പിന് കൈമാറും.വൈകിട്ട് 3.30 ന് കളക്ടറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ റീസർവേ രേഖകൾ കൈമാറുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പാലാ ആർ.ഡി.ഒ, വൈക്കം തഹസിൽദാർ, കോട്ടയം ജില്ലാ സർവേ സൂപ്രണ്ട്, തലയോലപ്പറമ്പ് സബ് രജിസ്ട്രാർ, വടയാർ വില്ലേജ് ഓഫീസർ എന്നിവർ ഈ റീസർവേ രേഖകളുടെ അടിസ്ഥാനത്തിലാണ് 21 മുതൽ മേഖലയിലെ മുഴുവൻ ഭൂമി കരംപിരിവ്, രജിസ്‌ട്രേഷൻ, മറ്റ് ഭൂസംരക്ഷണ ജോലികൾ എന്നിവ നിർവഹിക്കുക.