മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊതുസമൂഹത്തിൽ അവഹേളിച്ച ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥയുടെ പ്രസ്താവനയിൽ ഹൈറേഞ്ച് യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. പ്രസ്താവന പിൻവലിച്ച് സ്വാമി മാപ്പ് പറയണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് യോഗം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ,
ഷാജി ഷാസ്, കൗൺസിലർമാരായ സി,എൻ മോഹനൻ, രാജപ്പൻ ഏന്തയാർ, വിശ്വംഭരൻ കൊടുങ്ങ, രാജേഷ് ചിറക്കടവ് ,ഷിനു പനക്കച്ചിറ, വിപിൻ മോഹൻ കുപ്പക്കയം എന്നിവർ പ്രസംഗിച്ചു