കോട്ടയം എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ സ്വാമി ജ്ഞാനതീർത്ഥയുടെ നടപടിയിൽ കോട്ടയം യൂണിയൻ പ്രതിഷേധിച്ചു. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ചുമതലപ്പെട്ട സന്യാസവര്യന്മാർ ഗുരുവചനങ്ങൾക്ക് നിരക്കാത്ത പ്രസ്താവനകളുമായി ഇറങ്ങുന്നത് അപലപലനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.രാജീവ് പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.എം.ശശി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.