ചങ്ങനാശേരി: എ.കെ.സി.എച്ച്.എം.എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ കീഴിലുള്ള ശാഖകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 81ാം ചരമവാർഷിക ദിനാചരണം ആചരിച്ചു. വിവിധ ശാഖകളിൽ പ്രസിഡന്റ് കെ.സി മനോജ്, ജി.കെ രാജപ്പൻ, ഷാജി അടവിച്ചിറ, സുനിൽ വടക്കേക്കര, തന്നി വാഴപ്പള്ളി, സരോജം, ശോഭാ രാജേന്ദ്രൻ എന്നിവർ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകി.

ഇത്തിത്താനം: എ.കെ.സി.എച്ച്.എം.എസ് ഇത്തിത്താനം 777-ാം നമ്പർ ശാഖയിൽ അയ്യൻകാളിയുടെ 81-ാം ചരമവാർഷികം നടന്നു. തമ്പി വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സി ബിജു, കെ.സുമതി എന്നിവർ പങ്കെടുത്തു.

വടക്കേക്കര: 19-ാം നമ്പർ ബി ശാഖയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു. തമ്പി വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖയിലെ കുട്ടികൾക്ക് ബുക്ക് വിതരണം ചെയ്തു. കെ.കെ കുട്ടപ്പൻ, സുനിൽകുമാർ, ഗോപി, വത്സല രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മഞ്ചാടിക്കര: 10-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഗോപി മഞ്ചാടിക്കര ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷാനോജ്, സുമേഷ്, തമ്പി വാഴപ്പള്ളി എന്നിവർ പങ്കെടുത്തു.