ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കുപുറം ഗവ.യു.പി സ്കൂളിന് സ്കൂൾ വാൻ വാങ്ങാൻ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് സ്കൂൾ വാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം സിനി ജോർജ്, ഹെഡ്മിസ്ട്രസ് ലിസി മാത്യൂസ്, പി.ടി.എ പ്രസിഡന്റ് സനൽകുമാർ ഈ.കെ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ എന്നിവർ എം.പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.