ഈരാറ്റുപേട്ട: എസ്.എൻ.ഡി.പി യോഗം 3245 ാം നമ്പർ ഈരാറ്റുപേട്ട ശാഖയിൽ ഇന്ന് രാവിലെ 10ന് മാസച്ചതയ പൂജയും, വിളക്ക് പൂജയും, പ്രാർത്ഥനയും നടക്കും. ശാഖാ ചെയർമാൻ കെ.ആർ ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ കുട്ടികൾക്കുള്ള കുടവിതരണം നിർവഹിക്കും. പഞ്ചായത്ത് മെമ്പർ ബിന്ദു അജി ഭദ്രദീപ പ്രകാശനം നടത്തും. കൺവീനർ സുജ മണിലാൽ സ്വാഗതവും വൈസ് ചെയർമാൻ കെ.എൻ. രവീന്ദ്രൻ കൊമ്പനാൽ നന്ദിയും പറയും.