മുണ്ടക്കയം വണ്ടൻപതാൽ 10 സെന്റ് പ്ലാമൂട്ടിൽ അബീസ് മോന്റെ മകൾ അസ്‌ന അബീസിന്റെ (7) ചികിത്സയ്ക്ക് സഹായമെത്തിക്കാൻ വണ്ടൻപതാൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. തലിസിമിയ മേജർ എന്ന അസുഖം പിടിപെട്ട് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവെയ്ക്കുക മാത്രമാണ് ഏക പ്രതിവിധി. ഇതിനായി 30 ലക്ഷത്തിലധികം രൂപയാണ് വേണ്ടിവരുന്നത്. ജനകീയ കമ്മിറ്റി യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ മോൻ, ബെന്നി ചേറ്റുകുഴി, സിനിമോൾ തടത്തിൽ ദിലീഷ് ദിവാകരൻ, അൻസർ, നിയാസ് കല്ലുപുരയ്ക്കൽ,അഭിലാഷ് ചിത്തിര, നിസാം നെടുംപച്ചയിൽ, റഷീദ് താന്നിമൂട്ടിൽ, അഖിലേഷ് എം ബാബു, ജെഫിൻ,മക്കാർ, നജ്മുദ്ദീൻ, കമറുദ്ദീൻ, തൊമ്മിനി, സജീവൻ, സുധാകരൻ, അനീഷ് കടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.