പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിച്ച് സംസാരിച്ച സ്വാമി ജ്ഞാന തീർത്ഥയുടെ നടപടിക്കെതിരെ പൂഞ്ഞാർ ശാഖയിൽ പ്രതിഷേധയോഗം നടത്തി. ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് വിനു പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി ഹരിദാസ് വരയാത്ത്, യൂണിയൻ കമ്മിറ്റി അംഗം വിശ്വംഭരൻ കൊച്ചാനിമൂട്ടിൽ, ദിലീപ് മരുതാനിയിൽ, സനൽ മണ്ണൂർ, സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ, രാജി വിജയൻ കുന്നേൽ, ശശിധരൻ കടലാടി മറ്റം, ശശി മുട്ടനാട്, ദിനു മുതുകുളത്ത്, ശശിധരൻ തൊട്ടപ്പള്ളിൽ, ഷാജി ചെരിയംപുറത്തു, ചെല്ലപ്പൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.