കടുത്തുരുത്തി: പുതിയതായി സർവീസ് ആരംഭിച്ച വേളാങ്കണ്ണി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷൻ മാർച്ച് നടത്തി. ധർണ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റീഫൻ പാറാവേലി, നോബി മുണ്ടയ്ക്കൽ, ജെസി ദേവസ്യ, ഷിജി കുര്യൻ മൂർത്തിങ്കൽ, സജി നടുവിലേക്കുറിച്ചിയിൽ, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കളായ മോഹൻ ഡി.ബാബു, അഡ്വ.മധു എബ്രഹാം, ശശി ആരിപ്പള്ളി, കെ.ഗുപ്തൻ, പി.ജെ തോമസ്, ജോണി കണിവേലി, അബ്ബാസ് നടയ്ക്കമ്യാലിൽ, വാസുദേവൻ നമ്പൂതിരി, ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ഷാജഹാൻ കാലായിൽ, തോമസ് മുണ്ടവേലി, ജോസ് കെ.ജോസഫ് മാളിയോക്കൽ, സെബാസ്റ്റ്യൻ കോച്ചേരി, ജോയി പുല്ലുകാലാ, സണ്ണി കരിക്കാട്ടിൽ, ബിനു ചെരിയംകാലാ, സി.എസ് ജോർജ്, മാത്തച്ചൻ പന്തല്ലൂർ, ജോസുകുട്ടി കീഴങ്ങാട്ട്, ജിൻസ് ചക്കാലയിൽ എന്നിവർ പങ്കെടുത്തു.