പാലാ : സംസ്ഥാനത്തെ 33,000 ത്തി ലധികം വരുന്ന അങ്കണവാടി ഹെൽപ്പർമാരുടെ നിർത്തലാക്കിയ പെർഫോമൻസ് ലിങ്ക് ഇൻ സെൻസിറ്റീവ് പുനഃസ്ഥാപിക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് രമേഷ് ബാബു ആവശ്യപ്പെട്ടു. അങ്കണവാടികളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ2018 ആഗസ്റ്റ് മുതലാണ് ഹെൽപ്പർ മാർക്ക് പ്രതിമാസം 250 രൂപ കേന്ദ്രസർക്കാർ പെർഫോമൻസ് ലിങ്ക് ഇൻസെന്റീവായി അനുവദിച്ചിരുന്നത്. ഈ തുകയാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. വേതന വർദ്ധനയും ഇൻസെൻറ്റീവും നൽകണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് രമേഷ് ബാബു പറഞ്ഞു.