കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി മാത്യൂസ് ജോർജ് വീണ്ടും തിരഞ്ഞെടുത്തു.
ചങ്ങനാശേരി മുനിസിപ്പൽ കൗൺസിൽ അംഗമായ മാത്യൂസ് ജോർജ് നഗരസഭയുടെ മുൻ വൈസ് ചെയർമാനും കെ.എസ് സി മുൻ സംസ്ഥാന പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികളായി ഉണ്ണിക്കുഞ്ഞ് ജോജ്ജ് , എം.ജെ ജോസഫ് മണലിൽ( വൈസ് പ്രസിഡന്റുമാർ) സിറിയക്ക് പാലാക്കാരൻ (ട്രഷറർ), വിനുജോബ്, റെജി കുരുവിള ,ഔസേപ്പച്ചൻ ഓടക്കൽ, ആലിച്ചൻ തൈപ്പറമ്പിൽ പ്രൊഫ.സി.എ അഗസ്റ്റിൻ, സിബി മുക്കാടൻ ,ബെന്നി മാത്യു ,ലിസിയമ്മ സാബു (സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ പ്രൊഫ ജേക്കബ് എം എബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ പാർട്ടി ചെയർമാൻ ഡോ.കെ.സി ജോസഫ് , വർക്കിംഗ് ചെയർമാൻ പി.സി ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ ഫ്രാൻസിസ് തോമസ്, ജനാധിപത്യ വനിത കോൺഗ്രസ് സംസ്ഥാന പ്രസിസന്റ് രാഖി സക്കറിയ, ജാൻസി മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.