കോട്ടയം: ഖജനാവിൽനിന്നും പണം കവരാനുള്ള സംവിധാനമായിട്ടാണ് സർക്കാർ ലോക കേരള സഭയെ ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റിയോഗം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ വാർഷിക ആഘോഷം നടത്തി ധൂർത്ത് നടത്തുകയാണ്. കള്ളക്കടത്ത് സംഘങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്ര നിലപാടുകളെ എല്ലാം കണ്ണടച്ച് എതിർക്കുന്ന നിലപാട് ആണ് കേരള സർക്കാരിന്റേത്. അഗ്‌നിപഥ് പദ്ധതി യുവാക്കളെ രാജ്യസ്‌നേഹികൾ ആക്കുന്നതിനും അവരിൽ തൊഴിൽ ചെയ്തു ജീവിതം സുരക്ഷിതം ആക്കുന്നതിനുമാണ്. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിച്ചു ഭിന്നിപ്പിക്കുന്നതിനാണ് സിപിഎമ്മും കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായൺ നമ്പൂതിരി, ദേശിയ കൗൺസിൽ അംഗം അഡ്വ.ജി. രാമൻ നായർ, മേഖല സംഘടനാ സെക്രട്ടറി എൽ. പദ്മകുമാർ, ന്യൂനപക്ഷ മോർച്ച ദേശിയ വൈസ് പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, മേഖല പ്രസിഡന്റ് എൻ. ഹരി, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണ മേനോൻ, കെ.ജി രാജ്‌മോഹൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി ബിജുകുമാർ, എസ്. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.