ഏറ്റുമാനൂർ : യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന അഗ്‌നിപഥ് പദ്ധതിക്ക് എതിരെയുള്ള സമരം ആസൂത്രിതമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോട്ടയം ജില്ലാ സമ്പൂർണ കമ്മറ്റിയോഗം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ എതിർക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്ന സ്ഥിരം ആളുകളാണ് ഈ സമരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പ്രഭാരി ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന വക്താവ് അഡ്വ.കെ.നാരായണൻ നമ്പൂതിരി, സംസ്ഥാന വൈ: പ്രസിഡന്റ് അഡ്വ. ജി.രാമൻ നായർ ,മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, ന്യൂനപക്ഷ മാേർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.നോബിൾ മാത്യു, സംസ്ഥാന സമിതി അംഗങ്ങളായ ബി രാധാകൃഷ്ണമേനോൻ, കെ.ജി.രാജ്മോഹൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി എൻ.പത്മകുമാർ, ജില്ലാ ജന.സെക്രറിമാരായ പി ജി ബിജുകുമാർ എസ്. രതീഷ് എന്നിവർ പ്രസംഗിച്ചു.