
കുമളി. അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജൂൺ 8 മുതൽ സംഘടിപ്പിച്ച ബാലവേല വിമുക്ത ഇടുക്കി ജില്ല കാമ്പയിൻ സമാപിച്ചു. കുമളി സഹ്യജോതി കോളേജിൽ നടന്ന സമാപന സമ്മേളനം കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ററാന്റിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാക്കന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലേബർ ഓഫീസർ സ്മിത കെ.ആർ, വണ്ടിപെരിയാർ എസ്.എച്ച്.ഒ. സുനിൽകുമാർ റ്റി.ഡി, ശിശു വികസന പദ്ധതി ഓഫീസർ ഗീത, പ്രിൻസിപ്പൽ ഡോ.എം.ജെ മാത്യു, ഗവ.ഹൈസ്‌കൂൾ പ്രിൻസിപ്പൽ മല്ലിക എന്നിവർ സംസാരിച്ചു.