പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ പ്രതിഷ്ടാദിന ഉത്സവം 24ന് നടക്കും.തന്ത്രിമാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരി എന്നിവർ കാർമ്മിക്ത്വം വഹിക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം 7ന് ഉഷ:പൂജ, 8ന് ഗുരുതി,10ന് കലശം, കലശാഭിഷേകം 10.30ന് നാരാങ്ങാവിളക്ക് തിരുനടയിൽ രാവിലെ 8 മുതൽ അയ്മനം പ്രസാദ്,പ്രാപ്പുഴ ബാബു എന്നിവരുടെ നേതൃത്വത്തിൽ അയ്മനം കേശവ് കലാലയത്തിന്റെ തോറ്റംപാട്ട്.