വാഴൂർ: പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം വിവിധ ഇനം പച്ചക്കറി തൈകൾ സൗജന്യ വിതരണത്തിനായി വാഴൂർ കൃഷിഭവനിൽ എത്തിച്ചിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് സഹിതം ഇന്ന് രാവിലെ 10.30 മുതൽ കൃഷിഭവനിൽ എത്തി വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.