v-j-lali-

ചങ്ങനാശേരി. പി.എൻ.പണിക്കരെ തമസ്‌കരിക്കുവാനുള്ള സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. നീലംപേരൂരിലുള്ള ജന്മഗ്രഹം സംരക്ഷിക്കാൻ തയ്യാറാവണം. വായനാപക്ഷാചാരണത്തോടനുബദ്ധിച്ച് അക്ഷരവേദി ജന്മഗൃഹത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് അദ്ധ്യക്ഷത വഹിച്ചു. സബീഷ് നെടുമ്പറമ്പിൽ, എം. വിശ്വനാഥപിള്ള, ശ്രീമുരുകൻ, അഭിഷേക് ബിജു, വി.പി.മോഹനൻ, സലിം ഇബ്രാഹിം പാറയിൽ, മൈത്രി ഗോപികൃഷ്ണൻ ഫിലിപ്പോസ്, പി.പി മോഹനൻ കുറിച്ചി, പി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ആറ് വർഷം മുൻപ് സർക്കാരിന് വിട്ടു നൽകിയിട്ടും ഒരുപുനരുദ്ധാരണവും നടന്നിട്ടില്ല. മേൽക്കൂര തകർന്ന നിലയിലാണ്.