ചങ്ങനാശേരി: വാഴപ്പള്ളി ദേവലോകം കൈലാസനാഥ ക്ഷേത്രത്തിലെ പുനരുദ്ധരാണപ്രവർത്തനങ്ങൾ ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ.വി ഹരികുമാർ, ആതിര, പ്രബോധ് ചന്ദ്രൻ, വാസുദേവൻപിള്ള, ജഗദീശ്ചന്ദ്രൻ, മധുസൂദനൻ നായർ, സുരേഷ് ഗോപുരത്തിങ്കൽ, ചിത്ര ഹരികുമാർ, സനൽകുമാർ, ഗോപി മനോഹർ, കേശവൻ നമ്പൂതിരി, ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള ധനശേഖരണപദ്ധതിയുടെ ഉദ്ഘാടനവും ഹരികുമാറിൽ നിന്നും തുക സ്വീകരിച്ച് ഡോ.എസ് സുജാത നിർവഹിച്ചു.