കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റായി എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കലിനെ ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എ.കെ.എൻ പണിക്കർ, ട്രഷറർ പി.സി അബ്ദുൾ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായി വി.എ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, കെ.ജെ മാത്യു, വിസി ജോസഫ്, പി.ശിവദാസ്, സെക്രട്ടറിമാരായി ഗിരീഷ് കോനാട്ട്, ടോമിച്ചൻ അയ്യരുകുളങ്ങര, എം.എ അഗസ്റ്റിൻ, പി.എസ് കുര്യാച്ചൻ, എബി സി.കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര, സംസ്ഥാന ട്രഷറർ ദേവസ്യാ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എ.ജെ ഷാജഹാൻ, കെ.എൻ ദിവാകരൻ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് എന്നിവർ പങ്കെടുത്തു.