പാലാ: ചിറ്റാർ പേണ്ടാനംവയൽ ബൈപാസിൽ നടത്തിവന്നിരുന്ന നവീകരണ പദ്ധതികൾ പൂർത്തിയായി. റോഡിന്റെ വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. സംരക്ഷണഭിത്തികൾ തകർന്നത് പുനർനിർമ്മിച്ചു. ജോസ്.കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പദ്ധതികൾ നടപ്പാക്കിയത്.