തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1801ാം നമ്പർ ഇറുമ്പയം ശാഖയുടെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വായനാ വാരാചരണ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ മുഖ്യപ്രഭാഷണവും വനിതാസംഘം യൂണിയൻ സെക്രട്ടറി ജയ അനിൽ ഭദ്രദീപപ്രകാശനവും നടത്തി. എം.ജി യൂണിവേഴ്‌സിറ്റി റിസോഴ്‌സ് പേഴ്‌സൺ എസ്.രതീഷ്‌കുമാർ മോട്ടിവേഷണൽ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം ഇ.എൻ വിനോദ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് ഷിബു മലയിൽ, ഷീജ മോഹൻദാസ്, ലിനീഷ് പി.പി, സുജിത് കെ.കെ, ബിജു ലക്ഷ്മണൻ, ഷിജിത് മണി, പി.എസ് മണി, പ്രകാശൻ കുന്നുവേലിച്ചിറ, രാജൻ ബിജു.ടി.ആർ തുടങ്ങിയവർ നേതൃത്വം നൽകി. എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എ.കെ അനിൽകുമാർ സ്വാഗതവും പ്രസിഡന്റ് സുഗുണൻ മുണ്ടാനയിൽ നന്ദിയും പറഞ്ഞു.