വൈക്കം: എസ്.എൻ.ഡി.പി യോഗം വയടാർ കിഴക്കേകര 133ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വായനദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിദ്യാരാജഗോപാലാർച്ചന നടത്തി. ക്ഷേത്രം മേൽശാന്തി പട്ടശ്ശേരി ഷിബു, പ്രഭാഷകൻ വി.വി കനകാംബരൻ എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.എസ് സനൽകുമാർ, സെക്രട്ടറി എൻ.ആർ മനോജ്, വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ പ്രവീൺ, യൂണിയൻ കമ്മിറ്റിയംഗം കെ.ആർ ചക്രപാണി, ഇ.പി ദിലീപ്കുമാർ, എം.കെ പങ്കജൻ, പി.സജി, ഷീബ അജയൻ, ബിന്ദു മധു, രമണി മണലേപ്പറമ്പ്, മധുസൂദനൻ, തങ്കച്ചൻ, ദീപാ ഷാജി, അമ്പിളി എന്നിവർ നേതൃത്വം നൽകി. ശാഖയിലെ മുഴുവൻ വിദ്യാർത്ഥികളും മന്ത്രാർച്ചനയിൽ പങ്കെടുത്തു.