വൈക്കം : ഞങ്ങളും കൃഷിയിലേക്ക് സർക്കാർ പദ്ധതിയുടെ ഭാഗമായി നഗരസഭ 26ാം വാർഡിൽ കർഷകർക്ക് ബോധവത്ക്കരണവും വിവിധയിനം പച്ചക്കറി തൈകളുടെ വിതരണവും നടത്തി. വാർഡ് കൗൺസിലർ അശോകൻ വെള്ളവേലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സൽവി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി പവിത്രൻ, ഇ.എൻ ചന്ദ്രബാബു, ലെൻജിനി അജേഷ്, ഗീത രതീശൻ, മഞ്ജു ശശി എന്നിവർ പ്രസംഗിച്ചു.