ഏറ്റുമാനൂർ: എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ വാർഷികവും കുടുംബസംഗമവും നടന്നു . മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നെഫ്രോളജിസ്റ്റ് ഡോ.ജയകുമാറിനെ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സജി മുണ്ടക്കൽ ആദരിച്ചു. 151 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . സിനിമാതാരം നീനാ കുറുപ്പ് വിശിഷ്ടാഥിതിയായിരുന്നു. മുൻസിപ്പൽ കൗൺസിലറന്മാരായ ഇ.എസ് ബിജു, പ്രിയ സജീവ്, ട്രസ്റ്റ് ഭാരവാഹികളായ ടി.പി മോഹൻദാസ്, എം.കെ സുഗതൻ, മജീഷ് കൊച്ചു മലയിൽ,സോമശേഖരൻ നായർ, രഞ്ജിത്ത് കൂനം തൊട്ടിയിൽ, ടി.എ മണി തുടങ്ങിയവർ പ്രസംഗിച്ചു.