കുടമാളൂർ : കുടമാളൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നവീകരിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജെ. റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്തംഗം ബിന്ദു ഹരികുമാർ, പി.ടി.എ പ്രസിഡന്റ് ടി. ജെ. അനിൽകുമാർ, സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ബി.പി. രാജേശ്വരി, ജയലക്ഷ്മി പി, ലേഖ. ആർ. പിള്ള, വനോദ് ജി, രതദേവി എം.പി എന്നിവർ പ്രസംഗിച്ചു