കുമരകം: എസ്.എൻ.ഡി.പി യോഗം 153 ാം നമ്പർ കുമരകം കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എം ദേവസ്വം വൈസ് പ്രസിഡന്റ് പി.എ സുരേഷ് മണയത്ര പഠനോപകരണ വിതരണം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.എൻ വിജയപ്പൻ, വൈസ് പ്രസിഡന്റ് കെ.ആർ ഷിബു, യൂണിയൻ കമ്മിറ്റി സി.പി ബാലസുബ്രഹ്മണ്യം, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിഷ്ണു സുരേഷ്, വനിതാസംഘം പ്രസിഡന്റ് സിന്ധു പ്രകാശൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.എൻ.ഡി.പി യോഗം 153 ാം നമ്പർ കുമരകം കിഴക്ക് ശാഖയിൽ നടന്ന പഠനോപകരണ വിതരണം