ഇത്തിത്താനം: ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ചിറവംമുട്ടം ശ്രീദേവി യുവജന സമാജം അനുമോദിച്ചു. ചിറവംമുട്ടം എൻ.എസ്.എസ് കരയോഗം ഹാളിൽ ചേർന്ന അനുമോദന യോഗം സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.കെ മായ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു എസ്.മേനോൻ, സമാജം പ്രസിഡന്റ് മനു എം. നായർ, സെക്രട്ടറി അനന്തകൃഷ്ണൻ ആർ.നായർ, ട്രഷറർ പി.ബി അമ്പാടി എന്നിവർ പങ്കെടുത്തു.