വൈക്കം : വൈക്കം നഗരസഭയിലെ 26 വാർഡുകൾ കേന്ദ്രീകരിച്ചുള്ള സി.ഡി.എസിന്റെ പൊതുസഭ സത്യഗ്രഹ സ്മാരക ഹാളിൽ
ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സൽബി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ചന്ദ്രശേഖരൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാ രാജേഷ് , കൗൺസിലർമാരായ കെ.പി.സതീശൻ, മോഹന കുമാരി, എസ്.ഹരിദാസൻ നായർ, എൻ.അയ്യപ്പൻ, എസ്.ഇന്ദിരാദേവി, അശോകൻ വെള്ളവേലി , രത്‌നമ്മ വിജയൻ എന്നിവർ പ്രസംഗിച്ചു.