വൈക്കം : അയ്യങ്കാളി ചരമദിനം കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. കെ.ആർ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു.
പ്രജാസഭയിലെ 'അയ്യൻങ്കാളിയും നമ്മുടെ ജനപ്രതിനിധികളും' എന്ന വിഷയത്തിൽ സെമിനാറും നടത്തി. ജില്ലാ സെക്രട്ടറി ശിവദാസൻ നായർ വിഷയം അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ , എൻ.എസ്.എസ് യൂണിയൻ കമ്മിറ്റി അംഗം വി.കെ. ചന്ദ്രമോഹൻ, ഭാരതീയ വിചാര കേന്ദ്രം അംഗം വി.ശിവദാസ് , വൈക്കം വിനോദ് , സി.ടി.അപ്പുകുട്ടൻ, എ.കെ.സതീശൻ, സുദർശനൻ ചേരിയിൽ, പി. കെ.ശശിധരൻ, സി.സുശീലൻ, രമാകാന്തൻ, ഉഷാറെജി, ജിജി പുന്നപ്പൊഴി, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.