പാലാ : അമ്മിയാനിക്കൽ അപ്പച്ചൻ (എ.കെ.ദേവസ്യ) ഒരു കാലഘട്ടത്തിൽ പാലായിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേർക്കാഴ്ചയായിരുന്നു. എന്നും രാവിലെ കക്ഷത്തിലൊരു ഡയറിയുമായി നഗരത്തിലൂടെ തൊഴിലാളികളോടെല്ലാം കുശലം പറഞ്ഞ് പാർട്ടി ഓഫീസിലേക്കും വൈകിട്ട് തിരിച്ചും കാൽനടയായി സഞ്ചരിച്ചിരുന്ന ഇദ്ദേഹം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കറകളഞ്ഞ അനുയായിയും നേതാവുമായിരുന്നു.
മൂന്നിലവിലെ പുരാതനമായ ക്രിസ്ത്യൻ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന ദേവസ്യ കുട്ടിക്കാലം മുതലേ അതിസാഹസികമായ പോരാട്ടങ്ങളിലൂടെയാണ് വളർന്നു വന്നത്. സ്വാതന്ത്ര്യ സമരസേനാനി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, സി.പി.എം താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് സി.പി.ഐയുടെയും കിസാൻ സഭയുടേയും നേതാവായി. ജോസ് കെ. മാണി എം.പ., മാണി സി. കാപ്പൻ എം.എൽ.എ, പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ്, കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം, ഇടതുമുന്നണി നേതാക്കളായ ലാലിച്ചൻ ജോർജ്ജ്, പി.എം. ജോസഫ്, ബാബു കെ. ജോർജ്ജ്, അഡ്വ. സണ്ണി ഡേവിഡ്, ടോബിൻ കെ. അലക്‌സ്, കോൺഗ്രസ് നേതാക്കളായ പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് ആർ.വി. തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.