ആണ്ടൂർ : ദേശീയവായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബും, സെക്രട്ടറി റോയി ഫ്രാൻസീസും ചേർന്ന് നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണികൃഷ്ണൻ പ്രിന്ററിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. ലൈബ്രറി പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ പുളിക്കീൽ വായനാദിന സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. വാർഡ് മെമ്പർ ഉഷാ രാജു, ഡോ. പി.എൻ. ഹരിശർമ്മ, സുധാ മണി ഗോപാലകൃഷ്ണൻ, ബി.ജയകൃഷ്ണൻ, ശ്രീപൗർണ്ണമി. ജി.നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.