വൈക്കം : കൊവിഡ് സാഹചര്യത്തിൽ മൂന്ന് വർഷമായി മുടങ്ങിയ വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക അവാർഡുകൾ പുന:രാരംഭിക്കും. വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക സാംസ്‌ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌ക്കാര വിതരണം. രാഷ്ട്രീയ, സാംസ്‌ക്കാരിക കലാ,സൈനിക രംഗങ്ങളിൽ മികവു തെളിയിച്ച വൈക്കം സ്വദേശികൾക്കാണ് പുരസ്‌ക്കാരങ്ങൾ നൽകുക. വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക സാംസ്‌ക്കാരിക സമിതി ചെയർമാൻ ഡോ: സി.ആർ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ റിട്ട.സുബേദാർ പി.ആർ.തങ്കപ്പൻ, സ്റ്റീഫൻ ജോസഫ്, പി. അമ്മിണിക്കുട്ടൻ, അഡ്വ. പി.ഐ.ജയകുമാർ, മുരളി വാഴമന, ജനറൽ കൺവീനർ അഡ്വ. പി.കെ ഷാജി, ചീഫ് കോ ഓർഡിനേറ്റർ പി.ജി.എം നായർ കാരിക്കോട്, ജോയിന്റ് കൺവീനർമാരായ റിട്ട.ഹവിൽദാർ കെ.ജി അരുൺകുമാർ, ആർ.സത്യനാഥൻ നായർ, മധു പുളിക്കൽ, പി.രാജേഷ്, പ്രവീൺ ഭാസ്‌ക്കർ, പ്രിയാ സുരേഷ് തുടങ്ങിയവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.